ശാസ്താംകോട്ട.ജൂനിയർ ചെംബർ ഇൻ്റർനാഷണൽ JCI ശാസ്താംകോട്ട യൂണിറ്റിൻ്റെ ഓണാഘോഷം ശാസ്‌താംകോട്ട KSMDB കോളേജിൽ വിവിധ പരിപാടികളോടെ നടന്നു. വ്യത്യസ്‌ത മേഖലകളിൽ മികവ് തെളിയിച്ച 10 കുട്ടികളെ കൊല്ലം ക്രൈംബ്രാഞ്ച് ACP ആർ. രാജേഷ്കുമാർ ചടങ്ങിൽ ആദരിച്ചു. കുന്നത്തൂർ MLA ഉല്ലാസ്സ് കോവൂർ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് ആർ. സതീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ബി.അജിത്കുമാർ, ശ്യാംമോഹൻ, നിഖിൽദാസ് പാലവിള, വാർഡ് അംഗം എസ്സ്. ദിലീപ്കുമാർ, എം.സി. മധു, ആർ. കൃഷ്ണകുമാർ, ഗിരികുമാർ. ആർ, രാജ്കുമാർ പി.ആർ ഹരിദേവപ്രിയ എന്നിവർ സംസാരിച്ചു.


































