30.7 C
Kollam
Sunday 13th September, 2026 | 02:47:51 PM
Home News Local ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപക ദിനാചരണവും ഡോ: MP പരമേശ്വരൻ അനുസ്മരണ സമ്മേളനവും നടത്തി

ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപക ദിനാചരണവും ഡോ: MP പരമേശ്വരൻ അനുസ്മരണ സമ്മേളനവും നടത്തി

ശാസ്താംകോട്ട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപക ദിനാചരണവും ഡോ: MP പരമേശ്വരൻ അനുസ്മരണ സമ്മേളനവും നടത്തി. സോമവിലാസം ജംഗ്ഷനിൽ നടന്ന സമ്മേളനം പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി പി.എസ് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വടക്കൻ മൈനാഗപ്പള്ളി യൂണിറ്റ് പ്രസിഡൻ്റ് അഡ്വ: ഡി സുധാകരൻ അദ്ധ്യക്ഷനായി.
ഡോ: എം.പി. പരമേശ്വരൻ അനുസ്മരണം മേഖലാ സെക്രട്ടറി ഏകെ ലളിതാ oബിക ടീച്ചർ അവതരിപ്പിച്ചു.

പരിഷത്ത് ഉടൻ ഏറ്റെടുക്കുന്ന ശാസത്രാവബോധ ക്യാമ്പയിൻ സംബന്ധമായ വിശദീകരണം മേഖലാ പ്രസിഡൻ്റ് കെ.ജി ബാലചന്ദ്രനും അംഗത്വവും മാസികയും സംബന്ധിച്ച പ്രവർത്തനങ്ങൾ മേഖലാ ട്രഷർ ഡി പ്രസന്നകുമാറും വിശദീകരിച്ചു
യൂണിറ്റ് സെക്രട്ടറി ഏ മുഹമ്മദ് കുഞ്ഞ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി എൻ ഷീബ നന്ദിയും പറഞ്ഞു . രാവിലെ പഞ്ചായത്തിലെ 6 യൂണിറ്റു കേന്ദ്രങ്ങളിലും പതാക ഉയർത്തി സ്ഥാപക ദിനാചരണവും ഡോ : എം. പി. പരമേശ്വരൻ അനുസ്മരണവും നടത്തി. ജില്ല മേഖലാ യൂണിറ്റ് പ്രവർത്തകർ പങ്കെടുത്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here