28.7 C
Kollam
Tuesday 13th October, 2026 | 07:45:12 PM
Home News Local കെഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളി ജയന്തി ആഘോഷം

കെഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളി ജയന്തി ആഘോഷം

ശാസ്താംകോട്ട:നവോത്ഥാന നായകരെ ഇന്നും സമുദായങ്ങളുടെ നേതാക്കളായി താഴ്ത്തിക്കെട്ടുന്നത് അവസാനിപ്പിക്കണമെന്ന് കെഡിഎഫ് സംസ്ഥാന പ്രസിഡൻ്റ് പി.രാമഭദ്രൻ ആവശ്യപ്പെട്ടു.കെഡി.എഫ് കൊല്ലം ജില്ലാ കമ്മിറ്റി പതാരത്ത് സംഘടിപ്പിച്ച 133 -ാമത് മഹാത്മ അയ്യൻകാളി ജയന്തി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം.

ജില്ലാ പ്രസിഡൻ്റ് പ്രമിളലാൽ അധ്യമത വഹിച്ചു.യോഗത്തിൽ രാജൻ വെമ്പിളി,കല്ലട നാരായണപിള്ള, ശൂരനാട്അജി, എസ്.ഡോളി, ഷാജി ചെമ്പകശ്ശേരി, ലെനശിവകുമാർ, ഗീതാബാബു, മഞ്ജുസുരേഷ് ,ബിന്ദു ഏബ്രഹാം, കെ.കൃഷ്ണൻ,
പ്രേംഭാസിൻ,കെ.ദേവരാജൻ, എന്നിവർ പ്രസംഗിച്ചു.രാവിലെ മുതൽ കലാകായിക മത്സരങ്ങളും ഓണസദ്യയും നടന്നു.