ശാസ്‌താംകോട്ട:കെ.പി.എം എസ് കുന്നത്തൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യന്‍കാളിയുടെ 163-ാംമത് ജന്മദിനത്തോടനുബന്ധിച്ച് മുഴുവൻ ശാഖാ കേന്ദ്രങ്ങളിലും അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു.രാവിലെ മഹാത്മാവിൻ്റെ ഛായാചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ച് പുഷ്പാർച്ചന, മധുരം വിതരണം, സന്ദേശ റാലി , ജന്മദിന സന്ദേശം തുടങ്ങിയവ നടത്തി. വിവിധ ശാഖാ കേന്ദ്രങ്ങളിൽ നടന്ന ജന്മദിന സന്ദേശം സംസ്ഥാന കമ്മിറ്റി അംഗം ജയിനമ്മ ,യൂണിയൻ പ്രസിഡൻ്റ് സി.സത്യവതി സെക്രട്ടറി ശ്രീനിലയം സുരേഷ്, ട്രഷറർ രശ്‌മി, യൂണിയൻ ഭാരവാഹികളായ ബൈജു,ലതിക,കുന്നത്തൂർ രാധാകൃഷ്ണൻ, ശ്രീകുമാർ,ബിന്ദു പ്രസന്നൻ,സുമ, അരുൺ എന്നിവർ നേതത്വം നൽകി.































