28.8 C
Kollam
Saturday 3rd October, 2026 | 01:03:12 PM
Home News Local മഴച്ചേലിൽ മണ്ണറിഞ്ഞവൻ ,പരിപാടി

മഴച്ചേലിൽ മണ്ണറിഞ്ഞവൻ ,പരിപാടി

Advertisement

ശൂരനാട്: ശൂരനാട് വടക്ക് ചേഞ്ചിറക്കുഴി മഴ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കർഷക ദിനത്തിൽ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ നിന്നും കർഷക അവാർഡ് ജേതാവായി തിരഞ്ഞെടുത്ത ഗ്രന്ഥശാല ഭരണസമിതി അംഗം എം.ഹബീബ് മുഹമ്മദ് റാവുത്തറെ ആദരിച്ചു.മഴച്ചേലിൽ മണ്ണറിഞ്ഞവൻ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കൊല്ലം ജില്ലാ പഞ്ചായത്തംഗം എ.റെമീസ് ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാല പ്രസിഡൻ്റ് നവാസ് എസ് ചേഞ്ചിറക്കുഴി അദ്ധ്യക്ഷത വഹിച്ചു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പെരുംകുളം മുഖ്യപ്രഭാഷണം നടത്തി. എം.സുധീർഖാൻ റാവുത്തർ, ബി. നൗഫിൻ ആർ.മുംതാസ്, എസ്. സൻഹ, എന്നിവർ പ്രസംഗിച്ചു.