26.6 C
Kollam
Saturday 12th September, 2026 | 02:37:11 AM
Home News Local ജി ശങ്കരപ്പിള്ളയുടെ പേരിൽ നാടക ഗവേഷണ പഠന കേന്ദ്രവും വെറ്റ്ലാൻ്റ് ലേണിംഗ് സെൻ്ററും സ്ഥാപിക്കും:മന്ത്രി പിസി...

ജി ശങ്കരപ്പിള്ളയുടെ പേരിൽ നാടക ഗവേഷണ പഠന കേന്ദ്രവും വെറ്റ്ലാൻ്റ് ലേണിംഗ് സെൻ്ററും സ്ഥാപിക്കും:
മന്ത്രി പിസി വിഷ്ണുനാഥ്

ശാസ്താംകോട്ട : നാടകാചാര്യൻ
ജി. ശങ്കരപ്പിള്ളയുടെ പേരിൽ നാടക പഠന  ഗവേഷണ കേന്ദ്രവും വെറ്റ്ലാൻ്റെ ലേണിംഗ് സെൻ്ററും  സ്ഥാപിക്കുമെന്ന് സാംസ്കാരിക ടൂറിസം  വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു.

കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ മന്ത്രിക്കു പൂർവ്വ വിദ്യാർത്ഥി സംഘടനയും, കോളേജും ചേർന്ന് ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  റംസാർ സൈറ്റ് ആയതിനാൽ ശാസ്‌താംകോട്ട കോളേജിന്   വെറ്റ്ലാൻ്റ് ലേണിംഗ് സെൻ്റർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

  ചടങ്ങ്
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. കെ രാജു ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ (ഡോ.) കെ എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു.
കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിയായ സി ആർ മഹേഷ് എംഎൽഎ, കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ  എന്നിവരെ ആദരിച്ചു. വിവിധ പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആനുമോദിച്ചു.


കേരള സർവകലാശാല സെനറ്റ് അംഗം ഡോ. അജേഷ് എസ് ആർ, പിടിഎ വൈസ് പ്രസിഡണ്ട് പി ചന്ദ്രഹാസൻ, കോളേജ് കൗൺസിൽ സെക്രട്ടറി ഡോ. ആശാ രാധാകൃഷ്ണൻ, അലുംമ്നി അസോസിയഷൻ സെക്രട്ടറി ഡോ. പ്രീത ജി പ്രസാദ്, റിട്ടയേഡ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. എൻ സുരേഷ് കുമാർ, ഓഫീസ് സൂപ്രണ്ട് ആർ ശ്രീജ, പൂർവ്വ വിദ്യാർത്ഥി സിജി ജയചന്ദ്രൻ,  കാസ് മുൻ പ്രസിഡൻറ് സി ആർ ജി നായർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
അലുംമിനി അസോസിയേഷൻ  പ്രസിഡണ്ട് കെ വി രാമാനുജൻ തമ്പി സ്വാഗതവും വൈസ് പ്രസിഡണ്ട്
ആർ ഗിരികുമാർ നന്ദിയും രേഖപ്പെടുത്തി.