26.8 C
Kollam
Sunday 27th September, 2026 | 04:10:25 AM
Home News Local പ്ലാസ്റ്റിക്കിനെതിരെ സസ്റ്റെയ്‌നബിൾ സിപ്പിംഗ്പരിപാടിയുമായി ജെസിഐ

പ്ലാസ്റ്റിക്കിനെതിരെ സസ്റ്റെയ്‌നബിൾ സിപ്പിംഗ്പരിപാടിയുമായി ജെസിഐ

പോരുവഴി.ജൂനിയർ ചെംബർ ഇൻ്റർനാഷണൽ JCI യുടെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമായ സസ്റ്റെയ്‌നബിൾ സിപ്പിംഗ് ൻ്റെ ഉദ്ഘാടനം പോരുവഴി പഞ്ചായത്താഫീസിൽ നടന്നു. പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രോഗ്രാമിൻ്റെ ഔപചാരികമായ ഉദ്ഘാടനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മസേനാംഗങ്ങൾക്കും സ്‌റ്റീൽ കുപ്പികൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിനു ഐ നായർ ഉദ്ഘാടനം ചെയ്തു.


JCI ശാസ്‌താംകോട്ടയുടെ പ്രസിഡൻ്റ് R. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഡയറക്ടർ M.C. മധു സ്വാഗതം ആശംസിച്ചു. പദ്ധതി വിശദീകരണം സെനറ്റർ നിഖിൽദാസ് പാലവിള നിർവ്വഹിച്ചു.
ബിന്ദു രാജേഷ്, രാജ്കുമാർ പാലക്കുളങ്ങര, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
K. മോഹനൻ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രശാന്തി, പഞ്ചായ ത്തംഗങ്ങളായ രജിത തമ്പി, സിബി ചാക്കോ, അശ്വതി.G.S, രേഷ്മ നിഖിൽ, ബദറുദ്ദീൻ, പഞ്ചായത്ത് സെക്രട്ടറി അജയകുമാർ, ഹരിതകർമ്മ സേന പ്രസിഡൻ്റ് അമ്പിളി, സെക്രട്ടറി ഗീത,CDS ചെയർപേഴ്‌സൺ ഗീത.S, അശ്വിൻ എന്നിവർ സംസാരിച്ചു.