25.5 C
Kollam
Thursday 13th August, 2026 | 01:47:42 AM
Home News Local തൂഫാൻ പദ്ധതി :കുട്ടിച്ചങ്ങല തീർത്ത് കുരുന്നുകൾ

തൂഫാൻ പദ്ധതി :കുട്ടിച്ചങ്ങല തീർത്ത് കുരുന്നുകൾ

ശൂരനാട്.സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് പിന്തുണയുമായി കുരുന്നുകൾ. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പതാരം എൻ എസ് എൻ എസ് പി എം യു പി എസിലെ കുട്ടികളാണ് തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കുട്ടി ചങ്ങല തീർത്തത്. അതിനു മുന്നോടിയായി പതാരം ജംഗ്ഷനിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

തുടർന്ന് സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരം ബോധവൽക്കരണ ക്ലാസ് തുടങ്ങിയവയുണ്ടായിരുന്നു കുന്നത്തൂർ എക്സൈസ് പ്രിവന്റീവ് ഓഫീസർ ജിനു തങ്കച്ചൻ ക്ലാസ് നയിച്ചു. ബോധവൽക്കരണ ക്ലാസിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് കെ ദിലീപ് കുമാർ അധ്യക്ഷനും സ്കൂൾ എച്ച് എം രാജകുമാരി സ്വാഗതവും പറഞ്ഞു.
അധ്യാപകരായ ശ്രീകല കെ, അഞ്ജന കെവി, ജ്യോതിലക്ഷ്മി. ലക്ഷ്മി B, ഗാർഗി തുടങ്ങിയവർ നേതൃത്വം നൽകി. സ്റ്റാഫ്സെക്രട്ടറി അജയകുമാർ v.s നന്ദി അറിയിച്ചു.