26.7 C
Kollam
Saturday 26th September, 2026 | 10:41:12 PM
Home News Local കൊല്ലം കുന്നത്തൂർ സ്വദേശിയായ യുവാവ് പറവൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം കുന്നത്തൂർ സ്വദേശിയായ യുവാവ് പറവൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പറവൂർ:കൊല്ലം കുന്നത്തൂർ സ്വദേശിയായ യുവാവ് വടക്കൻ പറവൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ പടിഞ്ഞാറ് വളവിൽ പുത്തൻ വീട്ടിൽ അജിയുടെയും ബീനയുടെയും മകൻ അമൽജിത്ത് (25)നെയാണ് മരിച്ച നിലയിൽ വെള്ളിയാഴ്ച രാത്രിയിൽ കണ്ടെത്തിയത്.ടിപ്പർ ലോറി ഡ്രൈവറായ അമൽജിത്തും കുടുംബവും ഏറെ നാളായി എറണാകുളത്ത് വാടകയ്ക്ക് കഴിഞ്ഞു വരികയാണ്.രണ്ട് ദിവസമായി യുവാവിനെ കാൺമാനില്ലായിരുന്നു.

അന്വേഷണം നടക്കുന്നതിനിടയിലാണ് റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.ഇയ്യാൾ ഓടിച്ചിരുന്ന ലോറിയും റെയിൽവേ സ്‌റ്റേഷനിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.അനന്തര നടപടികൾക്കു ശേഷം മൃതദേഹം സംസ്‌കരിച്ചു.