27.4 C
Kollam
Wednesday 12th August, 2026 | 05:28:13 PM
Home News Breaking News 22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് പഴങ്കഥ… ചരിത്രം കുറിച്ച് ആൻസി സോജൻ

22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് പഴങ്കഥ… ചരിത്രം കുറിച്ച് ആൻസി സോജൻ

വനിതകളുടെ ലോങ്ങ് ജംപിൽ  22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് പഴങ്കഥയായി. ആൻസി സോജൻ ആണ് ദേശീയ റെക്കോർഡ് തിരുത്തി ചരിത്രം കുറിച്ചത്. ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് മലയാളി താരം ആൻസി സോജന്റെ ചരിത്ര നേട്ടം.

Also Read:


 
അഞ്ചാം ശ്രമത്തിലാണ് 6.88 മീറ്റർ ചാടി താരം പുതിയ ദേശീയ റെക്കോർഡ് കുറിച്ചത്.  2004-ലെ ഏഥൻസ് ഒളിമ്പിക്സിൽ അഞ്ജു ബോബി ജോർജ് കുറിച്ച 6.83 മീറ്ററിന്റെ റെക്കോർഡാണ് ആൻസി മറികടന്നത്.  ഈ നേട്ടത്തോടെ ദേശീയ ചാമ്പ്യൻഷിപ്പിലെ സ്വർണ്ണവും താരം സ്വന്തമാക്കി.  ഏഷ്യൻ അത്‌ലറ്റിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച എട്ടാമത്തെ ദൂരമാണിത്. 
കൂടാതെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 6.85 മീറ്റർ ദൂരം പിന്നിടുന്ന രണ്ടാമത്തെ ഏഷ്യൻ വനിത എന്ന വലിയ നേട്ടവും ആൻസി സ്വന്തമാക്കി.  വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യോഗ്യതാ മാർക്കും താരം പിന്നിട്ടു.