26.7 C
Kollam
Sunday 27th September, 2026 | 12:58:36 AM
Home Lifestyle Entertainment ജോജു ജോർജ്–ഷാജി കൈലാസ് കൂട്ടുകെട്ട്… ‘വരവ്’ വരവേൽക്കാൻ സിനിമ പ്രേമികൾ

ജോജു ജോർജ്–ഷാജി കൈലാസ് കൂട്ടുകെട്ട്… ‘വരവ്’ വരവേൽക്കാൻ സിനിമ പ്രേമികൾ

തിരുവനന്തപുരം : ജോജു ജോർജ് – ഷാജി കൈലാസ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ തീയേറ്ററുകളിലേക്ക്. ജൂലൈ 16ന് ശ്രീ ഗോകുലം മൂവീസ് ചിത്രം ഇന്ത്യയിലുടനീളമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കും.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ തീപ്പൊരി ആക്ഷനും കൈയടി നേടുന്ന മാസ്സ് ഡയലോഗുകളും ഹൃദയസ്പർശിയായ കുടുംബ വികാരങ്ങളും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്.


ആക്ഷൻ സിനിമകളിലൂടെ ശ്രെദ്ധേയനായ ഷാജി കൈലാസിന്റെ കിടിലൻ മേക്കിങ്, അഭിനയത്തിന്റെ കരുത്തുമായി ജോജു ജോർജ്, ഓരോ ഫ്രെയിമും തീയേറ്ററിൽ ആഘോഷമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. എകെ സാജന്റെ കരുത്തുറ്റ തിരക്കഥയും, യുവ തലമുറ ഏറെ ഇഷ്ടപ്പെടുന്ന സാം സി എസിന്റെ സംഗീതവും ചിത്രത്തിനെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുന്നു. കുടുംബവും പ്രതികാരവും അചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.തിജീവനവും ചേർന്ന ഒരു മുഴുനീള തീയേറ്റർ അനുഭവമായിരിക്കും ഈ ചിത്രമെന്നാണ് സൂചന.