27.4 C
Kollam
Wednesday 12th August, 2026 | 06:14:55 PM
Home News Local ലോകകപ്പ്‌, കോസ്മോസ് ചക്കുവള്ളിയുടെ നേതൃത്വത്തിൽ വിളംബരയാത്ര നടത്തി

ലോകകപ്പ്‌, കോസ്മോസ് ചക്കുവള്ളിയുടെ നേതൃത്വത്തിൽ വിളംബരയാത്ര നടത്തി

ചക്കുവള്ളി. ലോകകപ്പ് ഫുട്ബോൾ മത്സരംഗങ്ങൾക്ക് സ്വാഗതവുമായി ചക്കുവള്ളി കോസ്മോസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മയ്യത്തുംകര ജംഗ്ഷനിൽ നിന്നും താളമേളങ്ങളുടെ അകമ്പടിയോടെ ചക്കുവള്ളി പബ്ലിക് സ്റ്റേഡിയത്തിലേക്കു നൂറുകണക്കിന് കായികപ്രേമികൾ പങ്കെടുത്ത വിളംബരറാലി നടത്തി. പോരുവഴി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വിനു ഐ നായർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

ക്ലബ്‌ പ്രസിഡന്റ്‌ സുഹൈൽ അൻസാരി അധ്യക്ഷധ വഹിച്ചു.സെക്രട്ടറി അമാൻ കണ്ടത്തിൽ,ജില്ലാ പഞ്ചായത്ത് അംഗംറമീസ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അസൂറ അർത്തിയിൽ,പൊതുപ്രവർത്തകനായ അർത്തിയിൽ അൻസാരി, ക്ലബ്‌ ഭാരവാഹികളായ, ഉബൈദ് കണ്ടത്തിൽ, റഫീഖ്, ഇർഷാദ്, അൻഷാദ് എന്നിവർസംസാരിച്ചു.