30.5 C
Kollam
Sunday 27th September, 2026 | 11:13:40 AM
Home News Local ചക്കുവള്ളി ഫ്രണ്ട്സ് പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാമത് വാർഷികവും പൊതുസമ്മേളനവും ഞായറാഴ്ച

ചക്കുവള്ളി ഫ്രണ്ട്സ് പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാമത് വാർഷികവും പൊതുസമ്മേളനവും ഞായറാഴ്ച

ശാസ്‌താംകോട്ട:ചക്കുവള്ളി ഫ്രണ്ട്‌സ് പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാമത് വാർഷികവും വിദ്യാഭ്യാസ ധനസഹായം,സ്കൂൾ യൂണിഫോം,മൊമൻ്റോ,കുട്ടികൾക്ക് ഭക്ഷണം എന്നിവയുടെ വിതരണവും സൗജന്യ നേത്രചികിത്സാ ക്യാമ്പും കണ്ണട ഫ്രയിം വിതരണവും ഞായറാഴ്ച നടക്കും.വൈകിട്ട് 5ന് ചക്കുവള്ളി ദിവാനിയ ഹാളിൽ നടക്കുന്ന സമ്മേളനം ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്യും.കൂട്ടായ്മ രക്ഷാധികാരി ഹാരിസ് തോപ്പിൽ ത്രി അധ്യക്ഷത വഹിക്കും.

പഞ്ചായത്ത് പ്രസിഡൻ്റുമാരായ വിനു.ഐ.നായർ,ശ്രീലക്ഷ്മി ബിജു,ആശ രമേശ് എന്നിവർ വിദ്യാഭ്യാസ ധനസഹായവും മനോവികാസ് സ്പെഷ്യൽ സ്കൂൾ ചെയർമാൻ ജേക്കബ്.ഡി കണ്ണട ഫ്രയിമും ഡോ.സഞ്ജയ്രാജ് യൂണിഫോമും ഗ്രാമ പഞ്ചായത്തംഗം റിഷാദ് മൊമൻ്റോയും വിതരണം ചെയ്യും.വാർഷികത്തിൻ്റെ ഭാഗമായി ഉച്ചയ്ക്ക് 1 മുതൽ സൗജന്യ നേത്രപരിശോധന ക്യാമ്പും ഫ്രണ്ട്സ് പ്രവാസി കൂട്ടായ്മയും നടക്കുമെന്ന് ഭാരവാഹികളായ ഹാരിസ് തോപ്പിൽ ത്രീ,അബ്ദുൽ സമദ്,കൊടിയിൽ തെക്കതിൽ,മുഹമ്മദ്‌ ഹനീഫ,യഹിയ ഖാൻ,അംജിത് ഖാൻ എന്നിവർ പറഞ്ഞു.