ശാസ്താംകോട്ട.ഗ്രാമപഞ്ചായത്തിൽ ഇഗ്രാം സ്വരാജ് PFM S പോർട്ടൽ മുഖാന്തിരം നടത്തിയ തട്ടിപ്പ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ അർത്തിയിൽ സമീർ ആവശ്യപ്പെട്ടു.ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് കേരള എൻജിഒ അസോസിയേഷൻ കുന്നത്തൂർ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2017 ൽ താൽക്കാലിക ജീവനക്കാരനായി ശാസ്താംകോട്ട ഗ്രമപഞ്ചായത്തിൽ ജോലിയിൽ പ്രവേശിച്ച DYFI നേതാവ് എബിൻ വിവിധ തസ്ഥികകളിൽ മാറി മാറി ഇരുന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.പഞ്ചായത്തിൽ നിന്നും അടുത്ത സമയത്ത് സർവ്വീസിൽ നിന്നും വിരമിച്ചവരും സ്ഥലം മാറി പ്പോയ ചില ജീവനക്കാർക്കും ഈ പണാപഹരണത്തിൽ പങ്കുള്ളതായി സംശയമുണ്ട്. CPM ഉന്നത നേതാക്കൾക്ക് കൊള്ള മുതൽ ലഭിച്ചിട്ടുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ നടന്നത് ആസൂത്രിതമായ കൊള്ളയാണ്. അന്വേഷണം ഒരാളിൽ കേന്ദ്രീകരിച്ചാകരുത്. കുറ്റക്കാരെ മുഴുവൻ വെളിച്ചത്ത് കൊണ്ടുവരുന്നതിന് അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
കൊള്ള നടത്തിയവരെ സംരക്ഷിക്കുവാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമമെങ്കിൽ അതിനെ ചെറുക്കുമെന്നും, ദീർഘകാലമായി താൽക്കാലികമായി ജോലി ചെയ്യുന്നവരെ പിരിച്ച് വിടണം.താൽക്കാലിക ജീവനക്കാരനും സംഘവും നടത്തിയ കൊള്ളയിൽ ഞെട്ടിത്തരിച്ച് നിൽക്കുന്ന നിരപരാധികളായ ജീവനക്കാരുണ്ട് അവർക്ക് സ്വസ്ഥമായി ജോലി ചെയ്യുവാനുള്ള അവസരം ഒരുക്കുവാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണം.താൽക്കാലികമായി നിയമിച്ചിട്ടുള്ള രാഷ്ട്രീയ കരാർ ജീവനക്കാരെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ കുന്നത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്തിൽ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കുന്നത്തൂർ ബ്രാഞ്ച് പ്രസിഡന്റ് എ. ഷബീർ മുഹമ്മദിന്റെ അധ്യക്ഷതയിൽ കൂടിയ ബ്രാഞ്ച് സെക്രട്ടറി ആർ. രാജീവ് നന്ദിയും വൈസ് പ്രസിഡന്റ് രാജ്‌മോഹൻ നന്ദിയും അർപ്പിച്ച മാർച്ചിൽ സംസ്ഥാന കൗൺസിൽ മെമ്പർ ബേബികുട്ടിയോഹന്നാൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ അഷറഫ്, ശശികുമാർ,ബ്രാഞ്ച് ട്രഷറർ തഴവ ഷുക്കൂർ, ശ്യാംകുമാർ പീതംബരൻ, അനീഷ് കുമാർ, സുജിത്,ശ്രീകുമാർ, നാസ്സർ, റെനി,ബിജു,പ്രിയങ്ക, ലേഖ കൃഷ്ണൻ ലക്ഷ്മിഎന്നിവർ പങ്കെടുത്തു



































