25.6 C
Kollam
Wednesday 12th August, 2026 | 08:04:52 AM
Home Lifestyle Culture പിന്നോക്ക ക്ഷേമ സഹായങ്ങൾ യഥാസമയം ലഭ്യമാക്കണം : ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ; സംരംഭകത്വ പരിശീലനവും,...

പിന്നോക്ക ക്ഷേമ സഹായങ്ങൾ യഥാസമയം ലഭ്യമാക്കണം : ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ; സംരംഭകത്വ പരിശീലനവും, വായ്പാ വിതരണവും നടത്തി

വെള്ളറട : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ്റെയും കേരള കൗൺസിൽ ഓഫ് ചർച്ചസ് പാറശ്ശാല അസംബ്ലിയുടെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ പരിശീലനവും വായ്പാ മേളയും (സമൃദ്ധി 2026) വെള്ളറട കാനക്കോട് സാൽവേഷൻ ആർമി ചർച്ചിൽ നടന്നു. മോസ്റ്റ് റവ. ഡോ ജോർജ് ഈപ്പൻ ഉദ്ഘാടനം ചെയ്തു. പിന്നോക്ക വിഭാഗങ്ങളുടെ സമൂഹിക ഉന്നമനത്തിന് സർക്കാരുകൾ നൽകുന്ന സഹായങ്ങൾ യഥാസമയം ഗുണഭോക്താക്കൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കെ സി സി ജില്ലാ പ്രസിഡൻ്റ് റവ എ ആർ നോബിൾ അധ്യക്ഷനായി. കെസിസി പാറശാല അസംബ്ളി പ്രസിഡൻ്റ് മേജർറ്റി.ഇ സ്റ്റീഫൻസൺ കൺവീനർ ഷിബു കെ, റവ. രതീഷ്
വെട്ടുവിളയിൽ, പാസ്റ്റർ ഗോഡ് വിൻ എന്നിവർ പ്രസംഗിച്ചു.
കെ എസ് ബി സി ഡി സി നെയ്യാറ്റിൻകര ഉപജില്ലാ മനേജർ പി ഡി അനില ഉദ്യോഗസ്ഥരായ രാഹുൽ ആർ , അബിൻ ബി,അനീഷ് എസ്. എസ്, മണ്ണാർക്കാട് താലൂക്ക് വ്യവസായ വികസന ഓഫീസർ ഷിബു കെ.എസ് എന്നിവർ പരിശീലന സെഷനിൽ ക്ലാസ്സുകൾ നയിച്ചു. സ്വയംതൊഴിൽ സംരഭത്തിന് മൂന്ന് പേർക്ക് അനുവദിച്ച വായ്പയുടെ വിതരണം മോസ്റ്റ്. റവ ഡോ .ജോർജ് ഈപ്പൻ നിർവ്വഹിച്ചു.