26.6 C
Kollam
Sunday 27th September, 2026 | 10:20:45 AM
Home News Local സിപിഎം പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റി ഓഫിസ് തുറന്നു

സിപിഎം പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റി ഓഫിസ് തുറന്നു

ശൂരനാട്: സിപിഎം പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫിസ് ഇടയ്ക്കാട് തെക്ക് വായനശാല ജംക്ഷന് സമീപം പ്രവർത്തനമാരംഭിച്ചു. പുതിയ ഓഫിസിന്റെ ഉദ്ഘാടനം പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം എം.ശിവശങ്കരപ്പിള്ള നിർവഹിച്ചു. ചടങ്ങിൽ രേണുക ശ്രീധരൻ പതാക ഉയർത്തി.

പഞ്ചായത്തംഗം എം.മനു അധ്യക്ഷത വഹിച്ച ചടങ്ങിൽ പാർട്ടി പ്രവർത്തകരും നാട്ടുകാരുമടക്കം നിരവധി പേർ പങ്കെടുത്തു.

  • ബി.ബിനീഷ് (ശൂരനാട് ഏരിയ സെൻ്റർ അംഗം)
  • ആർ.ഹരിപ്രസാദ് (ലോക്കൽ സെക്രട്ടറി)
  • എസ്.ശിവൻ പിള്ള
  • ആർ.രാധ
  • ശ്രീത സുനിൽ
  • രഞ്ജു ജയചന്ദ്രൻ