27.2 C
Kollam
Saturday 12th September, 2026 | 12:38:58 AM
Home News Local ഗ്രാമോദ്ധാരണ ഗ്രന്ഥശാല പരിസ്ഥിതി ദിനാചരണം

ഗ്രാമോദ്ധാരണ ഗ്രന്ഥശാല പരിസ്ഥിതി ദിനാചരണം

ശാസ്താംകോട്ട. ഗ്രാമോദ്ധാരണ ഗ്രന്ഥശാല പരിസ്ഥിതി ദിനാചരണം വെള്ളിയാഴ്ച രാവിലെ 10.30ന് ആഞ്ഞിലിമൂട് സെന്റ് മേരീസ് എല്‍പിഎസില്‍ നടക്കും. ഫാ ബിജു ജോസഫ് ഉ്ദഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കൊച്ചു വേലു മുഖ്യ പ്രഭാഷണം നടത്തും,പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരികുറിശേരി ബോധവല്‍ക്കരണ ക്ളാസ് എടുക്കും.

ഉദയാ ലൈബ്രറി ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം

മൈനാഗപ്പള്ളി ഉദയാ ലൈബ്രറി ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം വെള്ളിയാഴ്ച രാവിലെ 11ന് പഞ്ചായത്ത് പ്രസിഡന്റ് രജനി സുനില്‍ ഉദ്ഘാടനം ചെയ്യും. കൃഷിഓഫിസര്‍ എസ് അശ്വതി പരിസ്ഥിതി ദിന സന്ദേശം നല്‍കും. ഓര്‍മ്മ മരം നടീലും ഉണ്ടായിരിക്കും.