സീരിയല്‍ നടിയും മുന്‍ ബിഗ് ബോസ് താരവുമായ സജ്‌ന നൂര്‍ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലും മാധ്യമങ്ങളിലും വലിയ രീതിയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. താന്‍ അമ്മയാകാന്‍ പോകുന്നുവെന്നാണ് തന്റെ പുതിയ പോസ്റ്റിലൂടെ ഇവര്‍ വെളിപ്പെടുത്തിയത്. താന്‍ ഒന്‍പത് ആഴ്ച അഥവാ രണ്ടര മാസം ഗര്‍ഭിണിയാണെന്ന വിവരമാണ് സജ്‌ന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
തന്റെ ബേബി ബംപിന്റെ ചിത്രവും മറ്റൊരു പ്രമുഖ താരത്തിന്റെ സെല്‍ഫിയുമുള്‍ക്കൊള്ളുന്ന ഒരു കൊളാഷ് ചിത്രമാണ് നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ‘മാഷാ അള്ളാഹ്’ എന്ന അടിക്കുറിപ്പോടെയാണ് സജ്‌ന ഈ ചിത്രം പോസ്റ്റ് ചെയ്തത്. താന്‍ മൂന്നാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ നിമിഷ നേരങ്ങള്‍ക്കിടയിലാണ് ഇത് വൈറലായത്. എന്നാല്‍, ഗര്‍ഭിണിയാണെന്ന പോസ്റ്റ് വൈറലായതോടെ സജ്‌ന ഇന്‍സ്റ്റഗ്രാമില്‍ നിന്നും ചിത്രം പിന്‍വലിച്ചു.
ബിഗ് ബോസ് താരം സജ്നയും ഒരു താരവും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. ഈ ഗോസിപ്പുകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ഈ ചിത്രം പങ്കുവെച്ച് താന്‍ ഗര്‍ഭിണിയാണെന്ന വിവരം സജ്‌ന പുറത്തുവിട്ടത്. ഇതോടെ ഇരുവരുടേയും വിവാഹം ഇതിനകം കഴിഞ്ഞുവോ എന്ന സംശയത്തിലാണ് സോഷ്യല്‍ മീഡിയയും ആരാധകരും. നിങ്ങളുടെ കല്യാണം കഴിഞ്ഞോ എന്ന ചോദ്യവും ഗര്‍ഭകാലം ആസ്വദിക്കൂ എന്ന ആശംസകളുമായി നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. കൂടാതെ സോഷ്യല്‍മീഡിയയില്‍ നിരവധി പോസ്റ്റുകളും ഉയര്‍ന്നതോടെ നടി പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
നടനും അവതാരകനുമായ ഫിറോസ് ഖാനുമായുള്ള ദാമ്പത്യ ബന്ധം സജ്‌ന അടുത്തിടെയാണ് ഔദ്യോഗികമായി വേര്‍പെടുത്തിയത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. ബിഗ് ബോസ് മലയാളം സീസണ്‍ 3-ല്‍ ദമ്പതികളായി ഒരുമിച്ച് മത്സരിച്ച് പ്രേക്ഷകശ്രദ്ധ നേടിയവരായിരുന്നു സജ്‌നയും ഫിറോസും. എന്നാല്‍ പിന്നീട് ഇവര്‍ക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ മാസത്തില്‍ തങ്ങളുടെ വിവാഹമോചനത്തിന് കാരണം സിനിമയിലെ ഒരു പ്രമുഖനുമായുള്ള ബന്ധമാണെന്ന ഫിറോസ് ഖാന്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെ അന്ന് ശക്തമായി സജ്‌ന തള്ളിയിരുന്നു. ആ വ്യക്തി തനിക്ക് നല്ലൊരു സുഹൃത്തും വലിയ പിന്തുണയുമാണെന്ന് നല്‍കുന്നതെന്നും ഒരു തെറ്റും ചെയ്യാത്ത അദ്ദേഹത്തെ നാണം കെടുത്താനാണ് ഫിറോസ് ശ്രമിക്കുന്നതെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. ‘ഒറ്റ’ എന്ന സിനിമയുടെ ജോലികള്‍ നടക്കുമ്പോഴാണ് അദ്ദേഹത്തെ കണ്ടുമുട്ടിയതെന്നും, ആ സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്ത പരിചയമാണ് പിന്നീട് തങ്ങള്‍ക്കിടയില്‍ വലിയൊരു സുഹൃദ്ബന്ധമായി മാറിയതെന്നും സജ്ന കൂട്ടിച്ചേര്‍ത്തിരുന്നു.





























