26.6 C
Kollam
Saturday 27th June, 2026 | 10:42:54 PM
Home News Local പാചകവാതക വില വർദ്ധനവും, ലഭ്യത കുറവും, സമര പ്രഖ്യാപന കൺവെൻഷൻ മെയ് 19 ചൊവ്വ വൈകിട്ട്...

പാചകവാതക വില വർദ്ധനവും, ലഭ്യത കുറവും, സമര പ്രഖ്യാപന കൺവെൻഷൻ മെയ് 19 ചൊവ്വ വൈകിട്ട് 3 മണിക്ക്

Advertisement

കൊല്ലം. പാചകവാതക വില വർദ്ധന വും, ലഭ്യതക്കുറവും, ഉൾപ്പെടെ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വൻവർദ്ധനവ് ഉണ്ടായ സ്ഥിതിക്ക് വ്യാപാരവും വ്യവസായവും വൻ പ്രതിസന്ധി നേരിടുകയാണ്. ഇത്തരം ജനദ്രോഹ നടപടി ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം സമര പരിപാടികളുമായി മുന്നോട്ടു പോകാൻ യുണൈറ്റഡ് മർച്ചൻസ് ചേമ്പർ (യു. എം.സി) കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.ഇപ്പോൾ തന്നെ പ്രതിസന്ധി നേരിടുന്ന ഹോട്ടൽ ബേക്കറി മറ്റ് ഭക്ഷ്യ ഉത്പാദക വ്യവസായങ്ങൾ ഉൾപ്പെടെ ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളും പൂട്ടിക്കിടക്കുകയാണ്. അടിയന്തരമായി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ഹോട്ടൽ,കാറ്ററിംഗ് മേഖലയിലുള്ള എല്ലാ വ്യാപാരികളെയും, വ്യവസായികളെയും, സേവന ദാതാക്കളെയും, തൊഴിലാളികളെയും കൂട്ടിയോജിപ്പിച്ച് കൊണ്ട് 2026 മെയ് 19 ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്ക് കരുനാഗപ്പള്ളി യു എം സി വ്യാപാര ഭവനിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തുന്നു.

കൊല്ലം ജില്ലയിലെ എല്ലാ വ്യാപാരി സുഹൃത്തുക്കളും പങ്കെടുപ്പിക്കുവാൻ യുണൈറ്റഡ് മർച്ചൻസ് ചേമ്പർ (യു എം സി) കൊല്ലം ജില്ല സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. യോഗത്തിൽ കൊല്ലം ജില്ലാ പ്രസിഡൻറ് നിജാം ബഷി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ:ബി.ആർ.പ്രസാദ് സ്വാഗതവും,ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് എം.സിദ്ദീഖ് മണ്ണൻ്റയ്യം , വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.പി.ഫൗസിയാബീഗം, ഭാരവാഹികളായ അഷ്റഫ് പള്ളത്തുകാട്ടിൽ, എഫ് എം മൂസ , നാസർ ചക്കാലയിൽ, ആർ ആർ പിള്ള, ഷാനവാസ് തേയിലക്കട നജാദ് ഹോട്ടൽ,ശ്രീതാമോൾ, എന്നിവർ സംസാരിച്ചു.

Advertisement