കണ്ണ് തുറക്കാത്ത അധികാരികൾക്കു മുന്നിൽ കണ്ണു മൂടിക്കെട്ടി പഞ്ചായത്ത് അംഗത്തിൻ്റെ പ്രതിഷേധം
ശാസ്‌താംകോട്ട:ശാസ്താംകോട്ട പഞ്ചായത്ത് രണ്ടാം വാർഡിലെ തെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് ശാസ്താംകോട്ട കെഎസ്ഇബി ഓഫീസിന് മുന്നിൽ കണ്ണ് മൂടിക്കെട്ടി ഗ്രാമപഞ്ചായത്ത് അംഗം നടത്തിയ സമരം വേറിട്ടതായി.ശാസ്താംകോട്ട പഞ്ചായത്ത് അംഗം റിയാസ് പറമ്പിലാണ് സമരം നടത്തിയത്. തൻ്റെ വാർഡിൽ ഒരു വർഷമായി തുടരുന്ന ഇരുട്ടിന് പരിഹാരം കാണാത്തതിനെത്തുടർന്നായിരുന്നു പ്രതിഷേധം.മെയ് 17-നകം പ്രശ്നം പരിഹരിക്കാമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പുനൽകിയതിനെ തുടർന്ന് ഉച്ചയോടെ സമരം അവസാനിപ്പിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed