26.1 C
Kollam
Wednesday 24th June, 2026 | 07:07:17 AM
Home News Local കുന്നത്തൂരിൽ മരം വീണ് വീട് തകർന്നു

കുന്നത്തൂരിൽ മരം വീണ് വീട് തകർന്നു

Advertisement

കുന്നത്തൂർ:ശക്തമായ മഴയിലും കാറ്റിലും കുന്നത്തൂരിൽ മരം വീണ് വീട് തകർന്നു.ഐവർകാല പടിഞ്ഞാറ്റക്കര തെക്ക് പ്ലാന്തുണ്ടിൽ രാധയുടെ വീടാണ് തകർന്നത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് മരം വീടിനുമുകളിലേക്ക് മറിഞ്ഞത്.വീട് പൂർണമായും തകർന്നു.സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല.

Advertisement