26.6 C
Kollam
Saturday 12th September, 2026 | 02:19:17 AM
Home News Local മൈനാഗപ്പള്ളി കുറ്റിമുക്കിൽഫർണിച്ചർ നിർമ്മാണ കമ്പനിയിൽ തീപിടുത്തം

മൈനാഗപ്പള്ളി കുറ്റിമുക്കിൽ
ഫർണിച്ചർ നിർമ്മാണ കമ്പനിയിൽ തീപിടുത്തം

മൈനാഗപ്പള്ളി:മൈനാഗപ്പള്ളി കുറ്റിമുക്കിൽ
ഫർണിച്ചർ നിർമ്മാണ കമ്പനിയിൽ തീപിടുത്തം.ഇന്ന് രാവിലെ 4.25 ഓടെയാണ് സംഭവം.മൈനാഗപ്പള്ളി പഞ്ചായത്തിന്റെ എം.സി.എഫ് പ്രവർത്തിക്കുന്നതിൻ്റെ തൊട്ടടുത്തായാണ് കമ്പനി പ്രവർത്തിക്കുന്നത്.

വിവരമറിഞ്ഞ് എത്തിയ ഫയർഫോഴ്‌സ് ഗ്രേഡ് സ്റ്റേഷൻ ഓഫീസർ രമേശ്‌ ചന്ദ്രയുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം സേന പ്രവർത്തിച്ചു തീ നിയന്ത്രണ വിധേയമാക്കി.ശാസ്താംകോട്ട, കരുനാഗപ്പള്ളി ഫയർഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്..