29.9 C
Kollam
Saturday 19th September, 2026 | 06:03:18 PM
Home News Local അക്രമത്തിനുശേഷം പ്രകോപനപരമായ പ്രചരണം കേസെടുത്തു

അക്രമത്തിനുശേഷം പ്രകോപനപരമായ പ്രചരണം കേസെടുത്തു

കരുനാഗപ്പള്ളി. കൊലപാതങ്ങള്‍ക്ക് ശേഷം സാമൂഹികാന്തരീക്ഷം കലുഷിതമാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനപരമായ പ്രചരണങ്ങള്‍ നടത്തിയ സംഭവത്തില്‍ കൊല്ലം സിറ്റി പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് കരുനാഗപ്പള്ളിയില്‍ മുന്‍വിരോധത്താല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിത്. ഈ സംഭവത്തിന് ശേഷം രക്ഷപ്പെട്ട മുഴുവന്‍ പ്രതികളെയും ജില്ലാ പോലീസ് മേധാവി ഹേമലത ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പോലീസ് മണിക്കുറുകള്‍ക്കുള്ളിള്‍ പിടികൂടിയിരുന്നു.

ശേഷം കരുനാഗപ്പള്ളിയില്‍ ശക്തമായ പോലീസ് നിരീഷണം തുടര്‍ന്നു വരവേയാണ് സോഷ്യല്‍ മീഡിയായിലൂടെയും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചും രണ്ട് സംഘങ്ങള്‍ക്കുമിടയില്‍ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരണങ്ങല്‍ നടത്തിയത്. ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതിന് കരുനാഗപ്പള്ളി പോലീസും, സമുഹമാധ്യമ പ്രചരണത്തിന് കൊല്ലം സിറ്റി സോഷ്യല്‍ മീഡിയ സെല്ലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.