കുന്നത്തൂർ: മരുത്തടിയിൽ ക്ഷേത്രോത്സവത്തിനിടെ ഒരു സംഘം അക്രമികൾ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കുന്നത്തൂർ ഐവർകാല കിഴക്ക് സ്വദേശി ഹരികൃഷ്ണൻ്റെ കുടുംബത്തിന് ആശ്വാസം പകർന്ന് മുൻ
കേന്ദ്ര മന്ത്രി കൊടിക്കുന്നിൽ സുരേഷ് എം.പി വീട് സന്ദർശിച്ചു.പാർക്കിസൺസ് രോഗ ബാധിതനായ പിതാവ് ജയസേനനെയും ഭിന്നശേഷിക്കാരിയായ മാതാവ് രജനിയെയും ആശ്വസിപ്പിച്ചു.
ഇതുകൂടി വായിക്കാം:
നിർദ്ധന കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനും സർക്കാരിൽ നിന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും ഒപ്പമുണ്ടാകുമെന്ന ഉറപ്പും അദ്ദേഹം നൽകി.ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ,കെ.സുകുമാരൻ നായർ,കാരയ്ക്കാട്ട് അനിൽ,അനിൽകുമാർ.പി,ശശിധരൻ ഏഴാംമൈൽ,വിനോദ് ഐവർകാല,ഹരികുമാർ കുന്നത്തൂർ,ബിജുലാൽ,ഷെഫീഖ് മൈനാഗപ്പള്ളി,ഉമേഷ് കുന്നത്തൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു.





































