26.6 C
Kollam
Saturday 12th September, 2026 | 02:10:03 AM
Home News Breaking News ഗുണ്ടാ നേതാവ് അലുവാ അതുലിനെ വെട്ടിക്കൊന്ന കേസില്‍ 2പേർ പോലീസ് പിടിയില്‍,കേരളത്തില്‍തന്നെ ഇത്രയും നിയമ ഭയമില്ലാത്ത...

ഗുണ്ടാ നേതാവ് അലുവാ അതുലിനെ വെട്ടിക്കൊന്ന കേസില്‍ 2പേർ പോലീസ് പിടിയില്‍,കേരളത്തില്‍തന്നെ ഇത്രയും നിയമ ഭയമില്ലാത്ത അക്രമി സംഘങ്ങള്‍ വേറെയില്ല

കരുനാഗപ്പള്ളി. ഗുണ്ടാ നേതാവ് അലുവാ അതുലിനെ വെട്ടിക്കൊന്ന കേസില്‍ 2 പേർ പോലീസ് പിടിയിൽ
അറസ്റ്റിലായവരിൽ രണ്ടുപേർ പ്രധാന പ്രതികൾ. ചവറയില്‍ പിടിയിലായതായാണ് വിവരം.തഴവ സ്വദേശി നൗഫൽ(28),ചവറ തെക്കുംഭാഗം സ്വദേശി ഷിനു പീറ്റർ എന്നിവര്‍ പിടിയിലായി .

മറ്റുള്ള പ്രതികള്‍ക്കായി ജില്ലാ അതിർത്തികളിൽ അന്വേഷണം ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഹേമലത
ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു കഴിഞ്ഞു. വിട്ടുവീഴ്ചയില്ലാതെ നടപടി ഉണ്ടാകും.

. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയത്. പോലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങി പോകുമ്പോഴായിരുന്നു അക്രമം . ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.അക്രമത്തിന് പിന്നിൽ കടത്തുർ ഗുണ്ടാസംഘമെന്ന് നിഗമനം.

also read:

ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതി അലുവ അതുലാണ് കൊല്ലപ്പെട്ടത്. സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിലെത്തി മടങ്ങി പോവുകുമ്പോഴാണ് അക്രമം. അതുൽ സഞ്ചരിച്ച കാർ മറ്റൊരു കാർ ഉപയോഗിച്ച് ഒരു വശത്തേക്ക് ഇടിച്ചിട്ടായിരുന്നു ആയുധങ്ങളേന്തിയ സംഘം ആക്രമിച്ചത്. അക്രമികൾ നിരവധി തവണ അതുലിനെ വെട്ടി. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അതുലിൻ്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നിൽ ​ ഗുണ്ടാകുടിപ്പകയാണെന്നാണ് വിവരം.


സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം അതുലും സംഘവും കടത്തൂർ ഗുണ്ടാ സംഘത്തിലെ അനീറിനെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതാകാം നിലവിലെ കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്നത്.പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി കൊല്ലം സിറ്റി പോലീസ് മേധാവിയ്ക്ക് നിർദ്ദേശം നൽകി.


കുരുനാഗപ്പള്ളി കേന്ദ്രീകരിച്ച് വയനകം – കടത്തൂർ ഗുണ്ടാ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടാൻ തുടങ്ങീട്ട് നാളുകൾ ഏറെയായി.അധികാരകേന്ദ്രങ്ങളിലെ സ്വാധീനമാണ് ഇവര്‍ക്ക് വളമായത്.കേരളത്തില്‍തന്നെ ഇത്രയും നിയമ ഭയമില്ലാത്ത അക്രമി സംഘങ്ങള്‍ വേറെയില്ല. വീണ്ടും തുടർ അക്രമ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് വിന്യാസവും മേഖലയിൽ നടത്തിയിട്ടുണ്ട്. പ്രതികളെ സംബന്ധിച്ച് പ്രാഥമിക വിവരങ്ങൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു.കഴിഞ്ഞ മാർച്ച് 27നാണ് കരുനാഗപ്പള്ളി സ്വദേശിയായ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ അതുലും സംഘവും കൊലപ്പെടുത്തിയത്.