28.9 C
Kollam
Sunday 20th September, 2026 | 04:10:31 PM
Home News Local കുന്നത്തൂർ തുരുത്തിക്കരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് മരിച്ചു

കുന്നത്തൂർ തുരുത്തിക്കരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് മരിച്ചു

കുന്നത്തൂർ:തുരുത്തിക്കരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് മരിച്ചു.കുന്നത്തൂർ തുരുത്തിക്കര കായൽവാരത്ത് വീട്ടിൽ മണിയൻ്റെയും ചെല്ലമ്മയുടെയും മകൻ മണിക്കുട്ടൻ (42) ആണ് മരിച്ചത്.ഞായർ രാത്രിയിലാണ് സംഭവം.തുരുത്തിക്കര കുമ്പളത്തുംവിളയിൽ നിന്നും താഴോട്ട് വയലിലേക്ക് പോകുന്ന വഴി വലത് ഭാഗത്തെക്ക് മണിക്കുട്ടൻ ഓടിച്ച ഓട്ടോ മറിഞ്ഞാണ് അപകടം ഉണ്ടായത്.ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും.