27 C
Kollam
Monday 14th September, 2026 | 11:59:03 PM
Home News Local ചക്കുവള്ളിയിൽ മാലിന്യ നിക്ഷേപകരെ പിടികൂടാൻ സ്ഥാപിച്ച ക്യാമറയും മാലിന്യം ശേഖരിക്കാൻ വച്ച കൂറ്റൻ ബോട്ടിലും കാട്...

ചക്കുവള്ളിയിൽ മാലിന്യ നിക്ഷേപകരെ പിടികൂടാൻ സ്ഥാപിച്ച ക്യാമറയും മാലിന്യം ശേഖരിക്കാൻ വച്ച കൂറ്റൻ ബോട്ടിലും കാട് മൂടി

ശാസ്താംകോട്ട

.ചക്കുവള്ളിയിൽ മാലിന്യ നിക്ഷേപകരെ പിടികൂടാൻ സ്ഥാപിച്ച നിരീക്ഷണ ക്യാമറയും മാലിന്യം ശേഖരിക്കാൻ വച്ച കൂറ്റൻ ബോട്ടിലും കാട് മൂടിയതായി പരാതി.ചക്കുവള്ളി ടൗണിലും പരിസരങ്ങളിലും മാലിന്യം തള്ളുന്നത് വർദ്ധിച്ചതോടെ,അവയ്ക്ക് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമറ സ്ഥാപിച്ചത്.ഏറെ കൊട്ടിഘോഷിച്ച്
പോരുവഴി ഗ്രാമ പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചാണ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്.

മാലിന്യം നിക്ഷേപിക്കാനായി കൂറ്റൻ ബോട്ടിൽ ബൂത്തും സ്ഥാപിച്ചിരുന്നു.എന്നാൽ അധികം വൈകാതെ തന്നെ ഇവ കാട് മൂടുകയായിരുന്നു.വള്ളിപ്പടർപ്പുകളും മറ്റും പടർന്നു കയറി ക്യാമറയും ബോട്ടിൽ ബൂത്തും ഇപ്പോൾ കാണാൻ കഴിയാത്ത അവസ്ഥയാണ്.ഇവിടെ മാലിന്യ നിക്ഷേപം ഇപ്പോഴും തകൃതിയാണ്.നിരീക്ഷണ ക്യാമറ ഉൾപ്പെടെ കാട് മൂടിയത് പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും ഇവിടേക്ക് തിരിഞ്ഞ് നോക്കുക പോലും ചെയ്തിട്ടില്ലെന്ന് പരാതിയുണ്ട്.