കൊല്ലം.സിപിഎം കൊല്ലം ജില്ല വിശാല സമ്മേളനത്തിന് മുൻപ് 2 പ്രതിനിധികളെ മാറ്റി.കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് മുകേഷ് എസ് ആർ രമേശ് എന്നിവരെയാണ് മാറ്റിയത്.ഇരുവർക്കും എതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മാറ്റമെന്നാണ് വിവരം.അതേ സമയം സിപിഐഎം വിശാല സമ്മേളനത്തിന് തുടക്കമായി.
സംഘടനാപരമായ തെറ്റുകളെ തിരുത്താൻ ചേർന്ന സിപിഐ എമ്മിന്റെ കൊല്ലം ജില്ലാ വിശാല സമ്മേളനത്തിന് മണിക്കൂറുകൾക്ക് മുൻപ് പാർട്ടി നേതൃത്വത്തിന് മുൻപാകെ എത്തിയ പരാതികളിലാണ് തീരുമാനം ഉണ്ടായത്. 149 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്ന് നിശ്ചയിച്ചിരുന്നത്
സി മുകേഷ് , എസ് ആർ രമേഷ് അനിത ഗോപകുമാർ എന്നിവരെ.
എന്നാൽ സമ്മേളനത്തിന് ദിവസങൾക്ക് മുൻപ് ഉയർന്നു വന്ന പരാതികൾ ആരോപണ വിധേയരായ എസ് മുകേഷിനെയും , എസ് ആർ രമേശിനെയും പ്രതിസ്ഥാനത്ത് നിർത്തുന്നതായിരുന്നു. ഇവരെ സമ്മേളനത്തിൻ്റെ ഭാഗമാക്കുന്നതിന് എതിരെ വലിയ വിമർശനം ഉയർന്നതോടെയാണ് ഒഴിവാക്കിയത്.
പാർട്ടി കുടുംബത്തിലെ പെൺകുട്ടിയുമായി ഫോണിൽ മോശമായി സംസാരിച്ചെന്ന പരാതിയാണ്
സി മുകേഷിന് എതിരെ സംസ്ഥാന സെക്രട്ടറിയ്ക്ക് ലഭിച്ചത്.സാമ്പത്തിക പരാതികൾ എസ് ആർ രമേശിന് ഉയർന്നതാണ് മാറ്റാൻ കാരണമെന്നാണ് സി പി ഐ എമ്മിലെ ഒരു വിഭാഗം പറയുന്നത്. എന്നാൽ വ്യക്തിപരമായ അസൗകര്യങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇരുവരെയും മാറ്റിയതെന്നാണ് നേതൃത്വത്തിൻ്റെ വിശദീകരണം.അടിയന്തരമായി ചേർന്ന ഏരിയ കമ്മിറ്റി യോഗമാണ് പ്രതിനിധികളെ മാറ്റിയത്.
ബുധനാഴ്ച ചേർന്ന കൊട്ടാരക്കര ഏരിയ കമ്മിറ്റി യോഗത്തിലും ഇരുവരും പങ്കെടുത്തിരുന്നില്ല. അതേസമയം വിശാല സമ്മേളനത്തിന് കൊട്ടാരക്കരയിൽ തുടക്കമായി. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടിയേറ്റിലും , ജില്ലാ കമ്മിറ്റിയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.































