28.5 C
Kollam
Saturday 10th October, 2026 | 11:54:02 AM
Home News Breaking News സിപിഐ എം നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിൽ, എം എ ബേബിയും പിണറായിയും എം വി ഗോവിന്ദനും...

സിപിഐ എം നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിൽ, എം എ ബേബിയും പിണറായിയും എം വി ഗോവിന്ദനും കസ്റ്റഡിയിൽ

ന്യൂഡൽഹി: ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കൂട്ടത്തോ ടെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ,എം വി ഗോവിന്ദൻ, കെ കെ ശൈലജ, പി കെ ശ്രീമതി, ശിവദാസൻ എംപി, പി രാജീവ്, പി കെ ശ്രീമതി വൃന്ദ കാരാട്ട്, ആദർശ് എം സജി എന്നിവരെ കസ്റ്റഡിയിലെടുത്തു.

പി കെ ശ്രീമതി, എം എ ബേബി എന്നിവരെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളം ഹൗസിന്റെ ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങിയപ്പോൾ തന്നെ ഇവരെ പൊലീസ് വലിച്ചിഴയ്ക്കുകയായിരുന്നു. സമരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല എന്ന ദാർഷ്ട്യത്തോടെ സിപിഐ എം നേതാക്കളെ വലിച്ചിഴച്ച് പൊലീസ് ജീപ്പിലേക്ക് കയറ്റുകയായിരുന്നു. പൊലീസ് ആക്രമണത്തിൽ പി കെ ശ്രീമതി തറയിൽ വീണു.

പിണറായി വിജയനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞതിനെ തുടർന്ന് അദ്ദേഹം ജന്തർ മന്ത്രിലേക്ക് നീങ്ങി. മുതിർന്ന നേതാക്കളെ വലിച്ചിഴച്ച സാഹചര്യത്തിലാണ് പിണറായി വിജയൻറെ നേതൃത്വത്തിൽ ജോൺ ബ്രിട്ടാസ്, കെ എൻ ബാലഗോപാൽ എന്നിവർ ജന്തർ മന്തറിലേക്ക് നടന്നുനീങ്ങിയത്. ഇവരെ കസ്റ്റഡിയിലെടുത്ത വാഹനത്തിൽ ഡൽഹി നഗരം ചുറ്റിക്കുകയാണ് പോലീസെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

.

LEAVE A REPLY

Please enter your comment!
Please enter your name here