28.5 C
Kollam
Saturday 10th October, 2026 | 10:51:38 AM
Home News Breaking News റൊണാൾഡോയ്ക്ക് സസ്പെൻഷൻ? നടപടി ചർച്ചയാകുന്നു

റൊണാൾഡോയ്ക്ക് സസ്പെൻഷൻ? നടപടി ചർച്ചയാകുന്നു

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സസ്പെൻഡ് ചെയ്ത് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ. ടീം ക്യാമ്പിൽനിന്ന് ഇറങ്ങിപ്പോയതിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. സസ്പെൻഷൻ കാലാവധി ഒന്നുമുതൽ ആറുമാസം വരെയാകാമെന്നും അന്തിമ തീരുമാനം അച്ചടക്ക സമിതി കൈക്കൊള്ളുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സസ്പെൻഷൻ ഒരു മാസത്തിലധികം നീണ്ടാൽ അടുത്ത മാസം ഡെൻമാർക്കിനും വെയിൽസിനുമെതിരായ മത്സരങ്ങളിൽ റൊണാൾഡോയ്ക്ക് കളിക്കാനാകില്ല. എന്നാൽ ഏറ്റവും കുറഞ്ഞ കാലയളവിലേക്കുള്ള സസ്പെൻഷനാണ് സാധ്യതയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.
റൊണാൾഡോയ്‌ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമോയെന്നതിനെച്ചൊല്ലി ചർച്ചകൾ ശക്തമായിരുന്നു. താരത്തിന്റെ പദവിയേക്കാൾ അച്ചടക്കത്തിന് പ്രാധാന്യം നൽകുന്ന നിലപാടാണ് ഫെഡറേഷൻ സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here