28.5 C
Kollam
Saturday 10th October, 2026 | 10:59:28 AM
Home News Breaking News ഇടനിലക്കാരെ ഒഴിവാക്കി മരുന്ന് കമ്പനികളില്‍ നിന്നും നേരിട്ട് മരുന്ന്,സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ ലാഭം

ഇടനിലക്കാരെ ഒഴിവാക്കി മരുന്ന് കമ്പനികളില്‍ നിന്നും നേരിട്ട് മരുന്ന്,സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ ലാഭം

തിരുവനന്തപുരം.സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഇനി മുതല്‍ ഇടനിലക്കാരെ ഒഴിവാക്കി മരുന്ന് കമ്പനികളില്‍ നിന്നും നേരിട്ട് മരുന്ന് വാങ്ങാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ (KMSCL) തീരുമാനിച്ചു. ആശുപത്രികളില്‍ മരുന്ന് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ സുപ്രധാന തീരുമാനം എടുത്തത്

ഏജന്‍സികളെയും മധ്യവര്‍ത്തികളെയും പൂര്‍ണ്ണമായി ഒഴിവാക്കി കമ്പനികളുമായി നേരിട്ട് ചര്‍ച്ച നടത്തി വിലപേശിയാണ് പുതിയ കരാറുകളില്‍ കോര്‍പ്പറേഷന്‍ ഏര്‍പ്പെടുന്നത്. ഇതുവഴി സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കാനും ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ മരുന്നുകള്‍ ലഭ്യമാക്കാനും സാധിക്കും

നേരിട്ടുള്ള ഈ സംഭരണം വഴി വിലയില്‍ വലിയ കുറവ് വന്ന ചില പ്രധാന മരുന്നുകള്‍ താഴെ പറയുന്നവയാണ്:

  • ഇന്‍സുലിന്‍ (Insulin): മുന്‍പ് 99.60 രൂപയ്ക്ക് വാങ്ങിയിരുന്ന 10 മില്ലിലിറ്ററിന്റെ ഇന്‍സുലിന്‍ ഇനി മുതല്‍ 73 രൂപയ്ക്ക് ലഭിക്കും. ഇതിലൂടെ അടുത്ത 4 മാസത്തേക്ക് മാത്രം സര്‍ക്കാരിന് 18.50 കോടി രൂപയുടെ ലാഭമുണ്ടാകും

റിസ്ഡിപ്ലാം (Risdiplam): സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (SMA) രോഗികള്‍ക്ക് നല്‍കുന്ന ഈ മരുന്ന് മുന്‍പ് സ്വിസ് കമ്പനിയായ റോഷില്‍ നിന്നും ഒരു കുപ്പിക്ക് 5.52 ലക്ഷം രൂപയ്ക്കാണ് വാങ്ങിയിരുന്നത്. എന്നാല്‍ ഇന്ത്യന്‍ കമ്പനിയായ നാറ്റ്‌കോ ഫാര്‍മയുമായി നേരിട്ട് ചര്‍ച്ച നടത്തി ഇതിന്റെ വില 8,000 രൂപയായി കുറയ്ക്കാന്‍ കെഎംഎസ്സിഎല്ലിന് സാധിച്ചു

വൃക്കരോഗികള്‍ക്കും കീമോതെറാപ്പി ചെയ്യുന്നവര്‍ക്കും ആവശ്യമായ ഈ ഇന്‍ജക്ഷന്‍ മുന്‍പ് ഏജന്റുമാര്‍ വഴി 110 രൂപയ്ക്കാണ് വാങ്ങിയിരുന്നതെങ്കില്‍ കമ്പനിയുമായി നേരിട്ട് സംസാരിച്ചതോടെ വില 80 രൂപയായി കുറഞ്ഞു.

നിലവിലെ ഒരു വര്‍ഷത്തെ കരാറുകള്‍ അവസാനിക്കുന്നതോടെ വരും ദിവസങ്ങളില്‍ ആശുപത്രികളിലേക്ക് ആവശ്യമായ മുഴുവന്‍ മരുന്നുകളും നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here