28.4 C
Kollam
Friday 25th September, 2026 | 03:18:42 PM
Home News Breaking News മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇന്‍സ്റ്റാഗ്രാം സുഹൃത്തടക്കം മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചു

മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇന്‍സ്റ്റാഗ്രാം സുഹൃത്തടക്കം മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചു

തിരുവനന്തപുരം. മണ്ണന്തലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പീഡിപ്പിച്ചത്. മണ്ണന്തല സ്വദേശികളാണ് പൊലീസിന്റെ പിടിയിലായത്. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല.

കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടക്കുന്നത്. മണ്ണന്തല സ്വദേശികളായ ആദിൽ, ജാരിബ് എന്നിവരും പ്രായപൂർത്തിയകാത്ത ഒരാളുമാണ് പിടിയിലായത്. പ്രതികളിൽ ഒരാൾ പെൺകുട്ടിയുടെ സുഹൃത്താണ്. ഇൻസ്റ്റാഗ്രാം വഴിയാണ് ഇവർ പരിചയത്തിൽ ആവുന്നത്. പെൺകുട്ടിയെ ഇയാളുടെ വീട്ടിൽ കൊണ്ടുപോയായിരുന്നു പീഡനം. വിദ്യാലയത്തിൽ പോകാൻ ഇറങ്ങിയ കുട്ടിയെ ബൈക്കിൽ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. രണ്ടുദിവസം മുൻപേ കൗൺസിലിംഗ് നടത്തിയപ്പോഴാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. പിന്നാലെ മണ്ണന്തല പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കന്റോമെന്റ് അസിസ്റ്റൻറ് കമ്മീഷണർക്കാണ് അന്വേഷണച്ചുമതല. പ്രതികളെ കഴിഞ്ഞദിവസം പിടികൂടി റിമാൻഡ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here