തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു. തൊണ്ണൂറ് ലക്ഷം തിരുവോണം ബമ്പര്‍ ലോട്ടറികള്‍ വിറ്റതായി ലോട്ടറി വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ലോട്ടറി വിറ്റിരിക്കുന്നത്. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. മുരളീധരന്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. 30 കോടി രൂപയാണ് ഒന്നാം സമ്മാനം.
തിരുവോണം ബമ്പര്‍ 2026-ന്റെ 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തില്‍ ആദ്യമായാണ് ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയര്‍ത്തുന്നതും.
Home News Breaking News അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു…. ഓണം ബമ്പര്‍ ഭാഗ്യശാലിയെ നാളെ അറിയാം




























