28.4 C
Kollam
Friday 25th September, 2026 | 03:42:30 PM
Home News Kerala സിഐടിയു കൊല്ലം ജില്ലാസമ്മേളനം 27, 28 തീയതികളിൽ

സിഐടിയു കൊല്ലം ജില്ലാസമ്മേളനം 27, 28 തീയതികളിൽ

കൊല്ലം : സിഐടിയുവിന്റെ പതിനേഴാമത് കൊല്ലം ജില്ലാസമ്മേളനം സെപ്റ്റംബർ 27, 28 തീയതികളിൽ കരുനാഗപ്പള്ളി ഫിസാക്ക ഓഡിറ്റോറിയത്തിൽ (വി.ദിവാകരൻനഗർ) വച്ച് നടക്കും. 2026 നവംബർ 7 മുതൽ 9 വരെ കോട്ടയത്ത് വെച്ച് നടക്കുന്ന സംസ്‌ഥാന സമ്മേളനത്തിന് മുന്നോടിയായാണ് കൊല്ലത്ത് ജില്ലാസമ്മേളനം ചേരുന്നത്.

സെമിനാറുകൾ, തൊഴിലാളികൾക്കുള്ളവിവിധ കലാകായിക മത്സരങ്ങൾ, പരമ്പരാഗത തൊഴിൽ മത്സരങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേകമത്സരങ്ങൾ തുടങ്ങി ഒട്ടേറെ അനുബന്ധ പരിപാടികളാണ് അസമ്മേളനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചത്. വിദഗ്ദ്ധരും ട്രേഡ്‌യൂണിയൻ നേതാക്കളും പങ്കെടുത്ത മത്സ്യമേഖലയും കേന്ദ്ര-സംസ്‌ഥാനനയങ്ങളും, തൊഴിലിടങ്ങളിലെ സ്ത്രീ തുടങ്ങിയ സെമിനാറുകൾ സമ്മേളനത്തിന് മുന്നോടിയായി നടന്നു.

കൊല്ലം ജില്ലയുടെ എല്ലാ മേഖലകളിലും സമ്മേളനത്തിൻ്റെ സജീവമായ പ്രചരണം ഉറപ്പുവരുത്തുന്ന നിലയ്ക്കാണ് പരിപാടികൾ സംഘടിപ്പിച്ച് വരുന്നത്. സെപ്റ്റംബർ 26ന് കല്ലേലിഭാഗം ഇ.ഭാസ്കരൻ രക്തസാക്ഷി മണ്‌ഡപത്തിൽ നിന്നും ആരംഭിക്കുന്ന കൊടിമര ജാഥയും, മണപ്പള്ളി മണിയൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന പതാകജാഥയും സമ്മേളനവേദിയിൽ വൈകിട്ട് എത്തിച്ചേരും. പൊതുസമ്മേളന നഗറിൽ സ്വാഗ തസംഘം പ്രസിഡൻ്റ് പി.ആർ.വസന്തൻ പതാകഉയർത്തും.

27-ന് രാവിലെ 10 മണിക്ക് പതാക ഉയർത്തി രക്തസാക്ഷി മണ്‌ഡപത്തിൽ പുഷ്പാർച്ചന നടത്തും. 10.30 ന് സിഐടിയു സംസ്‌ഥാന പ്രസിഡൻ്റ് ടി.പി. രാമകൃഷ്‌ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 28ന് വൈകിട്ട് 4 മണിക്ക് പുതിയകാവ് ഷേക്ക്‌മസ്‌ജിദ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രകടനത്തിൽ പതിനായിരത്തിലധികം തൊഴിലാളികൾ പങ്കെടുക്കും. കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിൽ നിന്നുള്ള തൊഴിലാളികളാണ് പ്രകട നത്തിൽ അണിനിരക്കുന്നത്. പ്രകടനത്തിന് ശേഷം വെഡ്‌സ് ഇന്ത്യ പാർക്കിംഗ് ഗ്രൗണ്ടിൽ ഒരുക്കിയ വി.വി.ശശീന്ദ്രൻ നഗറിൽ നടക്കുന്ന പൊതുയോഗം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. കെ.എൻ.ബാലഗോപാൽ എംഎൽഎ, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി വി.ശിവൻകുട്ടി, വൈസ്പ്രസിഡണ്ട് ജെ. മേഴ്‌സിക്കുട്ടിയമ്മ, പി.പി.ചിത്തരഞ്ജൻ, എസ്.സുദേവൻ, കെ. രാജഗോപാൽ, ചിന്താജെറോം, സൂസൻകോടി, നെടുവത്തൂർ സുന്ദരേശൻ, അഡ്വ.പി.സജി, എസ്.ഹരിലാൽ തുടങ്ങിയവർ പങ്കെടുക്കും. സിഐ ടിയുവിൻ്റെ ജില്ലയിലെ 3,76,000 ത്തിൽ പരം അംഗങ്ങളെ പ്രതിനിധീകരിച്ച് വിവിധ യൂണിയനുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 535 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here