29.2 C
Kollam
Thursday 24th September, 2026 | 10:46:00 AM
Home News Breaking News കാണാന്‍പോകുന്നത് പൂരം..,പിണറായി വിജയനെതിരായ എസ്.ഐ.ടി അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാൻ സിപിഎം

കാണാന്‍പോകുന്നത് പൂരം..,പിണറായി വിജയനെതിരായ എസ്.ഐ.ടി അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാൻ സിപിഎം

തിരുവനന്തപുരം.പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരായ എസ്.ഐ.ടി അന്വേഷണത്തെ രാഷ്ട്രീയമായി നേരിടാൻ സിപിഐഎം. ഹവാല ഇടപാടിൽ തെളിവ് ശേഖരിക്കാനുള്ള നീക്കം രാഷ്ട്രീയ വേട്ടയാടൽ മാത്രം എന്നാണ് സിപിഐഎമ്മിന്റെ ആരോപണം. പിണറായി വിജയനെ ചോദ്യം ചെയ്യാൻ വിളിച്ചാൽ ഹാജരാകുന്നത് ഉൾപ്പെടെ പാർട്ടിയുമായി ആലോചിച്ചശേഷം മാത്രമാകും തീരുമാനിക്കുക.

തുടർച്ചയായ പ്രതിഷേധ പരിപാടികളാണ് സിപിഐഎം ആലോചിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്തുകളിയാണ് കേസിന് പിന്നിൽ എന്ന പ്രചരണവും ശക്തമാക്കും. അതേസമയം വിഷയത്തിൽ അഭിപ്രായം പറയേണ്ടതില്ല എന്നാണ് സിപിഐയുടെ നിലപാട്. പിണറായി വിജയന് രാഷ്ട്രീയ പ്രതിരോധം തീർക്കേണ്ട ബാധ്യത ഇല്ലെന്നാണ് സിപിഐയുടെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here