29.2 C
Kollam
Thursday 24th September, 2026 | 12:00:32 PM
Home News Kerala ശബരിമലയിൽ സമർപ്പിക്കപ്പെട്ട സ്വർണക്കിരീടം സുരക്ഷിതമായി തന്നെയുണ്ടെന്ന് തിരുവാഭരണ കമീഷണറുടെ വെളിപ്പെടുത്തൽ

ശബരിമലയിൽ സമർപ്പിക്കപ്പെട്ട സ്വർണക്കിരീടം സുരക്ഷിതമായി തന്നെയുണ്ടെന്ന് തിരുവാഭരണ കമീഷണറുടെ വെളിപ്പെടുത്തൽ

പത്തനംതിട്ട: ശബരിമലയിൽ സമർപ്പിക്കപ്പെട്ട സ്വർണക്കിരീടം സുരക്ഷിതമായി തന്നെയുണ്ടെന്നും യാതൊരുവിധ നഷ്ടവും സംഭവിച്ചിട്ടില്ലെന്നും തിരുവാഭരണ കമീഷണറുടെ വെളിപ്പെടുത്തിൽ. യഥാർത്ഥ സ്വർണക്കിരീടത്തിന് പുറമെ ഭക്തർ വഴിപാടായി നൽകിയ കൃത്രിമ അലങ്കാര കിരീടങ്ങളും സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

തീർത്ഥാടകർ നൽകുന്ന വഴിപാടുകളിൽ സ്വർണാഭരണങ്ങൾ അല്ലാത്തവയും ഉൾപ്പെടാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കമീഷണർ, ഉയർന്നുവന്ന വിവാദങ്ങളിലെ വസ്തുത വ്യക്തമാക്കുന്ന റിപ്പോർട്ട് ദേവസ്വം കമീഷണർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചു.തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെ സ്വർണക്കിരീടം കാണാതായെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് തിരുവാഭരണ കമീഷണറുടെ വിശദീകരണം.

നേരത്തെ പുറത്തുവന്ന വിവരങ്ങളനുസരിച്ച്, 2012-ൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തർ ശബരിമലയിൽ ചാർത്തിയ സ്വർണക്കിരീടത്തിന് 55.72 പവൻ ഭാരമുണ്ടായിരുന്നു. എന്നാൽ സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ നിലവിലുള്ള കിരീടത്തിന് കേവലം 240 ഗ്രാം തൂക്കം മാത്രമേയുള്ളൂ എന്നായിരുന്നു ഉയർന്നുവന്ന പ്രധാന കണ്ടെത്തൽ. കോടതി ചുമതലപ്പെടുത്തിയ അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ മേൽനോട്ടത്തിൽ നടന്ന തിരുവാഭരണ പരിശോധനയ്ക്ക് ശേഷമാണ് ഈ വൈരുധ്യം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here