27.2 C
Kollam
Sunday 13th September, 2026 | 09:31:52 AM
Home News Breaking News ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

ബസ് കാത്തു നിന്നവരെ കാറിടിച്ച് തെറിപ്പിച്ചു. ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്ക്

പാലക്കാട് : വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത വാണിയംപാറയിൽ ബസ് കാത്തുനിന്ന 4 പേരെ കാർ ഇടിച്ചു തെറിപ്പിച്ചു . അപകടത്തിൽ ഒരാൾ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുൽ റസാക്ക് ആണ് മരിച്ചത്. റസാക്കിൻ്റെ ഭാര്യ ഷക്കീല വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠൻ, എന്നിവർക്കാണ് പരിക്കേറ്റത്.

Also Read: 95 രൂപയുടെ ഊണിന് ഇനി 110, ഇഡ്ഡലിക്കും വടയ്ക്കും ബോണ്ടയ്ക്കും ദോശക്കുമെല്ലാം വില കൂട്ടി; ട്രെയിനില്‍ ഇനി ഭക്ഷണത്തിന് പുതിയ നിരക്ക്

രാവിലെ 6:00 മണിക്കായിരുന്നു അപകടം. ഉടനെ നാട്ടുകാർ ചേർന്ന് ഇവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അബ്ദുൽ റസാഖ് മരിച്ചു. തൃശൂർ ദിശയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇവർക്കുമേൽ ഇടിച്ചു കയറുകയായിരുന്നു. കാറും ഡ്രൈവറെയും വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here