27.5 C
Kollam
Friday 9th October, 2026 | 07:53:38 PM
Home News Kerala ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ

തൃശൂർ: ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ. ചാലക്കുടി വിജയ രാഘവപുരം റബ്ബർ എസ്റ്റേറ്റിന് സമീപം കുടൻമാട്ടി വിജയൻ (65)നാണ് വീട്ടിൽ ഫാനിൽ തൂങ്ങി മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിജയൻ്റെ ഭാര്യ അജിത (61) സ്വകാര്യ ആശുപത്രി ചികിത്സയിലാണ്.

ശനിയാഴ്ച പകലാണ് സംഭവം. വീട്ടിൽ നിന്നു ബഹളം കേട്ട് പരിസരവാസികൾ എത്തിയപ്പോളാണ് വിജയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവശ നിലയിലായ അജിതയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലക്കുടി പൊലീസെത്തി വിജയന്റെ മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി.

മക്കൾ: വിജേഷ്, വിജീഷ. മരുമക്കൾ: മായ, സന്തോഷ്. സംസ്കാരം ഞായർ പകൽ രണ്ടിന് ചാലക്കുടി നഗരസഭ സ്മശാനത്തിൽ.