Home News Breaking News സംസ്ഥാനത്ത് 11 ജില്ലകളിലും ആലപ്പുഴയിലെ രണ്ട് താലൂക്ക്കളിലും വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് 11 ജില്ലകളിലും ആലപ്പുഴയിലെ രണ്ട് താലൂക്ക്കളിലും വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം:
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ആലപ്പുഴ ജില്ലയിലെ 2 താലൂക്കുകൾക്കും ഇന്ന് (2026 ഓഗസ്റ്റ് 3, തിങ്കളാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പൂർണ്ണമായും ഭാഗികമായും അവധി പ്രഖ്യാപിച്ച ജില്ലകളിലെ അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
കാസർകോട്,കണ്ണൂർ,വയനാട്,കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശ്ശൂർ
കോട്ടയം,ഇടുക്കി,പത്തനംതിട്ട,എറണാകുളം (പ്രൊഫഷണൽ കോളേജുകൾ ഒഴികെ, എന്നാൽ താലൂക്ക് അടിസ്ഥാനത്തിലും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്).

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കൂടാതെ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here