26.8 C
Kollam
Tuesday 15th September, 2026 | 09:59:45 AM
Home News Breaking News വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയ 24 കാരന് 30 വർഷം കഠിന തടവ്

വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയ 24 കാരന് 30 വർഷം കഠിന തടവ്

ഈരാറ്റുപേട്ട . 88 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയ 24 കാരന് 30 വർഷം കഠിന തടവും 1.15 ലക്ഷം രൂപ പിഴയും. കോട്ടയം കിടങ്ങൂർ സ്വദേശി പ്രസാദ് വിജയൻ ആണ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷാ വിധി ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേത്

2022 ജനുവരി 10-നാണ് കേസിനാസ്പദമായ സംഭവം. വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി മാനഭംഗപ്പെടുത്തുകയായിരുന്നു.