30.3 C
Kollam
Friday 11th September, 2026 | 12:46:49 PM
Home News Breaking News ആറ്റിങ്ങലിൽ ടോറസ് ലോറി കടയിലേക്ക് ഇടിച്ച് കയറി തീപിടിച്ചു

ആറ്റിങ്ങലിൽ ടോറസ് ലോറി കടയിലേക്ക് ഇടിച്ച് കയറി തീപിടിച്ചു

തിരുവനന്തപുരം:ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് തട്ട് കടയിലേക്ക് ഇടിച്ചു കയറി തീപിടിച്ചു. കടയും ടോറസിൻ്റെ മുൻഭാഗവും പൂർണ്ണമായി കത്തിനശിച്ചു. ടോറസ് ഡ്രൈവറും കടയിലുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേത്ത് പോകുകയായിരുന്നു ടോറസ് ലോറി. ആറ്റിങ്ങൽ മൂന്ന് മുക്ക് ഭാഗത്താണ് അപകടം ഉണ്ടായത്. ഫയർഫോഴ് എത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമം നടത്തി യാണ് തീ അണച്ചത്.