30.5 C
Kollam
Friday 11th September, 2026 | 01:37:58 PM
Home News Breaking News ബിജെപി ഫണ്ട് തട്ടിപ്പ്: വ്യാജ ബില്ലിൽ പരാതി നൽകിയിട്ടും കേസെടുത്തില്ല, കോടതിയിൽ പരാതി നൽകി കടയുടമയായ...

ബിജെപി ഫണ്ട് തട്ടിപ്പ്: വ്യാജ ബില്ലിൽ പരാതി നൽകിയിട്ടും കേസെടുത്തില്ല, കോടതിയിൽ പരാതി നൽകി കടയുടമയായ ബി ജെ പി നേതാവ്

തിരുവനന്തപുരം: ബിജെപി കൊടികൾ വാങ്ങിയെന്ന പേരിൽ വ്യാജ ബില്ലുകൾ സമർപ്പിച്ചതിൽ പൊലീസിൽ നൽകിയ പരാതിയിൽ കേസ്സടുക്കാത്തതിനാൽ നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകി സ്ഥാപന ഉടമ. വ്യാജ ബില്ലുണ്ടാക്കിയവരെ കണ്ടെത്തണം എന്നാണ് ആവശ്യം. തിരുവനന്തപുരം കണിച്ചോടുള്ള എ.എ. ഏജൻസീസ് സ്ഥാപന ഉടമയാണ് പരാതിക്കാരനായ ബിജെപി വെഞ്ഞാറ മ്മൂട് മണ്ഡലം സെക്രട്ടറി കൂടിയായ പ്രമദ ചന്ദ്രൻ. കഴിഞ്ഞ നാല് വർഷമായി കമ്പ്യൂട്ടർ ബില്ല് ഉപയോഗിക്കുന്നില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്.

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടാൻ കൊടി വാങ്ങിയെന്ന പേരിൽ വ്യാജ ബിൽ സമർപ്പിച്ചത് . വാമനപുരം കണിച്ചോട് ഭാഗത്തെ ബിജെപി നേതാവിന്റെ പലചരക്ക് കടയുടെ ബില്ലുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
മൂന്നേകാൽ ലക്ഷം രൂപ തൻ്റെ കടയുടെ ജിഎസ് റ്റി നമ്പർ ഉപയോഗിച്ച് തട്ടിച്ചുവെന്ന് കാട്ടി പോലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. തുടർന്ന് പാർട്ടി സംസ്ഥാന അധ്യക്ഷന് ഇമെയിലിൽ പരാതി നൽകിയെങ്കിലും യാതാരു വിധ അന്വേഷണവും ഉണ്ടായില്ല. ഇതുകൊണ്ടാണ് കോടതിയെ കടയുടമ സമീപിച്ചത്.