26.3 C
Kollam
Monday 5th October, 2026 | 01:51:01 AM
Home News Kerala ഗുരുവായൂരിൽ നടുറോഡിൽ അക്രമികള്‍ വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗുരുവായൂരിൽ നടുറോഡിൽ അക്രമികള്‍ വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

തൃശൂര്‍. ഗുരുവായൂരിൽ നടുറോഡിൽ മദ്യപിച്ചെത്തിയ യുവാക്കളുടെ ഗുണ്ടായിസം. വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വടിവാളുമായി സ്കൂട്ടറിൽ എത്തിയ യുവാക്കൾ ആണ് റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കി ആളുകളുമായി തട്ടിക്കയറിയത്

പേരകം സ്വദേശിയായ ഫിറോസ്, ഒരുമണിയൂർ സ്വദേശി ബിജീഷ് എന്നിവരെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും ആയുധങ്ങളും പോലീസ് കണ്ടെടുത്തു. രണ്ടുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവർ