28.9 C
Kollam
Sunday 20th September, 2026 | 02:19:18 PM
Home News Breaking News സലിം കുമാര്‍ സ്മാരകത്തിന് ഒരു കോടി രൂപ; ജെസി ഡാനിയേലിൻ്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റി,...

സലിം കുമാര്‍ സ്മാരകത്തിന് ഒരു കോടി രൂപ; ജെസി ഡാനിയേലിൻ്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റി, ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശൂരിൽ മ്യൂസിക്ക് അക്കാഡമി; എംടി യുടെ പേരിൽ കോഴിക്കോട്ട് കൾച്ചറൽ പാർക്ക്

തിരുവനന്തപുരം:
മുഖ്യ മന്ത്രി വിഡി സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച കന്നി ബജറ്റിൽ സിനിമാ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര ചാർത്തിയവരുടെ ഓർമ്മ നിലർത്താൻ പ്രഖ്യാപനങ്ങൾ.
അന്തരിച്ച പ്രശസ്ത നടന്‍ സലിം കുമാറിന്റെ ഓര്‍മയ്ക്കായി കൊച്ചിയില്‍ സ്മാരകം പണിയും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി. മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന്റെ സ്മരണാര്‍ത്ഥം കൊച്ചിയില്‍ അത്യാധുനിക സൌകര്യങ്ങളോടെയുള്ള അന്താരാഷ്ട്ര ഫിലിം സിറ്റി നിര്‍മ്മിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ചലച്ചിത്ര മേഖലയിലെ വികസനത്തിനും പുതിയ സാങ്കേതിക സൗകര്യങ്ങള്‍ക്കും വഴിതുറക്കുന്ന ഈ വന്‍ പദ്ധതിക്കായി 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്.

മലയാളികളുടെ പ്രിയപ്പെട്ട അന്തരിച്ച ചലച്ചിത്ര സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ സാംസ്‌കാരിക നഗരമായ തൃശ്ശൂരില്‍ വിപുലമായ മ്യൂസിക് അക്കാദമി സ്ഥാപിക്കും. പുതിയ തലമുറയ്ക്ക് മികച്ച സംഗീത വിദ്യാഭ്യാസം നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മലയാള സാഹിത്യത്തിലെ അതികായന്‍ എം ടി വാസുദേവന്‍ നായരുടെ സംഭാവനകളെ മുന്‍നിര്‍ത്തി കോഴിക്കോട് നഗരത്തില്‍ പുതിയ സ്മാരക കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.