27.7 C
Kollam
Saturday 19th September, 2026 | 10:36:08 PM
Home News Breaking News കാട്ടാക്കട തച്ചോട്ടുകാവ് മഞ്ചാടി അഭയ കേന്ദ്രത്തിന് സമീപത്ത് നിന്ന് ലക്ഷങ്ങളുടെ ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിൽ

കാട്ടാക്കട തച്ചോട്ടുകാവ് മഞ്ചാടി അഭയ കേന്ദ്രത്തിന് സമീപത്ത് നിന്ന് ലക്ഷങ്ങളുടെ ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിൽ

തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിൽ. തച്ചോട്ടുകാവ് മഞ്ചാടി അഭയ കേന്ദ്രത്തിന് സമീപം നടത്തിയ എക്സൈസ് പരിശോധനയിലാണ് ബംഗാൾ സ്വദേശിയായ ആസാദ് ഹുസൈൻ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിപണിയിൽ വൻ വിലവരുന്ന 27 ഗ്രാം ഹെറോയിൻ എക്സൈസ് സംഘം പിടിച്ചെടുത്തു. ലഹരി ഉൽപ്പന്നങ്ങളുടെ ഒഴുക്ക് തടയുന്നതിനായി പൊലീസ് കർശനമായ സംസ്ഥാനത്ത് പരിശോധനകളാണ് നടക്കുന്നത്.
കഴിഞ്ഞ വർഷം ചെങ്ങന്നൂരിൽ നിന്നും ഇയാളെ 50 ഹെറോയിനുമായി പിടികൂടിയിരുന്നു .പത്തു വർഷമായി വിവിധ പ്രദേശങ്ങളിൽ കൂലിപ്പണി ചെയ്യുന്ന ഇയാൾ തിരുവല്ല മുത്തൂർ ഭാഗത്തായിരുന്നു താമസം.