Home News Breaking News പുതുയുഗകേരളം സൃഷ്ടിക്കും , കിഫ്ബി സമഗ്രമായി പരിഷ്‌ക്കരിക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ

പുതുയുഗകേരളം സൃഷ്ടിക്കും , കിഫ്ബി സമഗ്രമായി പരിഷ്‌ക്കരിക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ

Advertisement

തിരുവനന്തപുരം: ബജറ്റ് അടുത്ത അഞ്ച് വർഷത്തെ വികസനത്തിന്റെ ദിശാ സൂചികയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിൽ കന്നി ബജറ്റ് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ആരോ​ഗ്യ വിദ്യാഭ്യാസ മേഖലയുടെ വികസനം, തൊഴിലില്ലായ്മയ്ക്ക് പരിഹാരം, വയോജനക്ഷേമം, പിന്നോക്കാവസ്ഥയിലുള്ളവരെയും പാർശ്വ വൽക്കരിക്കപ്പെട്ടവരെയും മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്നതിലും ഊന്നിയാണ് ബജറ്റ് തയാറാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപങ്ങൾ വർധിപ്പിച്ച് ഡെസ്റ്റിനേഷൻ പോയിന്റാക്കുമെന്ന് പ്രഖ്യാപനം.
യുഡിഎഫ് പ്രഖ്യാപിച്ച ആറ് ഇന്ദിര ഗ്യാരണ്ടികളിൽ രണ്ട് എണ്ണം നടപ്പിലാക്കി.
മാരി ടൈം മ്യൂസിയത്തിന് 50 കോടി .
ജല ഗതാഗതം വികസിപ്പിക്കാൻ പദ്ധതി.
മാരിടൈംസമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ട് മിഷൻ സമുദ്ര. പദ്ധതിയ്ക്ക് 400 കോടി വകയിരുത്തി.
സാമ്പത്തിക രംഗത്തെ പരമ്പരാഗത രീതികൾ മാറ്റണം. സിൽവർ ഇക്കണോമി സൃഷ്ടിക്കും.
കിഫ്ബി സമഗ്രമായി പരിഷ്കരിക്കും.

കേരളത്തിന് ലഭിക്കാനുള്ള കേന്ദ്ര വിഹിതത്തിൽ ഇരുപതിനായിരത്തി അഞ്ഞൂറ് കോടിയുടെ കുറവ്.
പുതുയുഗ കേരളമാണ് ലക്ഷ്യം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here