27.7 C
Kollam
Sunday 20th September, 2026 | 01:17:16 AM
Home News Breaking News മാരി ടൈം മ്യൂസിയത്തിന് 50 കോടി, മിഷൻ സമുദ്രയ്ക്ക് 400 കോടി

മാരി ടൈം മ്യൂസിയത്തിന് 50 കോടി, മിഷൻ സമുദ്രയ്ക്ക് 400 കോടി

തിരുവനന്തപുരം: മുസിരീസ് മുതൽ ബേപ്പൂർ ഉരു നിർമാതാക്കൾ വരെയും കൊല്ലം ട്രേഡ് റൂട്ട് മുതൽ വിഴിഞ്ഞം ആഴക്കടൽ തുറമുഖം വരെയും കേരളത്തിന്റെ മാരിടൈം ചരിത്രത്തിൽ കേന്ദ്ര സ്ഥാനമുണ്ട്. ഈ പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും കേരളത്തിന്റെ സമുദ്ര യാത്രാ ചരിത്രം, കപ്പൽ നിർമാണ പാരമ്പര്യം, വാണിജ്യ പൈതൃകം, കടൽ മേഖലാ ജീവിത സംസ്കാരം എന്നിവ ഒരുമിപ്പിച്ച് അന്തർ ദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും.

ജല ഗതാതം വികസിപ്പിക്കാൻ പദ്ധതി.
മാരിടൈംസമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ട് മിഷൻ സമുദ്ര. പദ്ധതിയ്ക്ക് 400 കോടി വകയിരുത്തി. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്നർ ട്രാൻസിറ്റ്മെന്റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ, മറ്റ് ജലസ്രോതസുകൾ എന്നിങ്ങനെയുള്ള സാധ്യതകൾ സംയോജിപ്പിച്ച് 5 വ‌ർഷത്തിനുള്ളിൽ കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വലിയ ശക്തിയാക്കി വളർത്തും. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്നർ ട്രാൻസിറ്റ്മെന്റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ, മറ്റ് ജലസ്രോതസുകൾ എന്നിങ്ങനെയുള്ള സാധ്യതകൾ സംയോജിപ്പിച്ച് 5 വ‌ർഷത്തിനുള്ളിൽ കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വലിയ ശക്തിയാക്കി വളർത്തും.
സാമ്പത്തിക രംഗത്തെ പരമ്പരാഗത രീതികൾ മാറ്റണം. സിൽവർ ഇക്കണോമി സൃഷ്ടിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.