26 C
Kollam
Monday 14th September, 2026 | 06:39:22 AM
Home News Kerala കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം സ്വദേശി തീവെട്ടി ബാബു പിടിയിൽ

കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം സ്വദേശി തീവെട്ടി ബാബു പിടിയിൽ

കൊച്ചി.കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ. കൊല്ലം പുതുക്കുളം കുളത്തൂര്‍കോണം നന്ദു ഭവനത്തില്‍ എ ബാബു കേരളത്തിൽ ഉടനീളം 200ലധികം മോഷണകേസുകളിൽ പ്രതിയാണ്. കുറുപ്പംപടി പൊലീസ് ആണ് ബാബുവിനെ പിടികൂടിയത്.

പുല്ലുവഴിയിലെ ബേക്കറിയിലെ മോഷണക്കേസിലാണ് അറസ്റ്റ്. ബേക്കറിയിൽ നിന്ന് കവർന്നത് പണവും മൊബൈൽ ഫോണും ടാബ്ലറ്റും. മോഷണം വെള്ളിയാഴ്ച രാത്രി.

പ്രതിയെ മണിക്കൂറുകൾക്കം പിടികൂടാനായത് പൊലീസിന് അഭിമാനമായി. പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ചരിത്രവും ബാബുവിനുണ്ട്. ബേക്കറിയുടെ പൂട്ട് തകർത്തായിരുന്നു കവർച്ച. പിടിയിലായത് മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ

ഇതില്‍ സഞ്ചരിച്ച് പലയിടങ്ങളിൽ മോഷണം നടത്തി. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ബാബുവിനായി അന്വേഷണം നടക്കുന്നുണ്ട്.