Home News Breaking News മുൻ മുഖ്യമന്ത്രി പിണറായി വിജയനായി വാഴ്ത്തുപാട്ട് എഴുതിയ കവിയെ പറഞ്ഞുവിട്ടു

മുൻ മുഖ്യമന്ത്രി പിണറായി വിജയനായി വാഴ്ത്തുപാട്ട് എഴുതിയ കവിയെ പറഞ്ഞുവിട്ടു

തിരുവനന്തപുരം. മുൻ മുഖ്യമന്ത്രി പിണറായി വിജയനായി വാഴ്ത്തുപാട്ട് എഴുതിയ പൂവത്തൂർ ചിത്രസേനനെ പുറത്താക്കി.നീക്കം ചെയ്തത് ധനകാര്യ മെസഞ്ചർ സ്ഥാനത്ത് നിന്ന്. നേരത്തെ പൊതുഭരണ വകുപ്പിലെ ക്ലറിക്കല്‍ അസിസ്റ്റന്റായി വിരമിച്ചയാളാണ് ചിത്രസേനനൽ. ഓഫീസ് അറ്റൻഡറായി വിരമിച്ച ചിത്രസേനന് പിണറായി സർക്കാർ താൽക്കാലിക പുനർനിയമനം നൽകിയിരുന്നു.ഇടതു സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവായിരുന്നു. ധനവകുപ്പിൽ വകുപ്പില്‍ പുനര്‍നിയമനം നൽകിയത് എൽഡിഎഫ് സർക്കാർ

പിണറായി വിജയനെ പുകഴ്ത്തി സെക്രട്ടേറിയറ്റിലാണ് ‘കാവലാൾ’ എന്ന വാഴ്ത്തുപാട്ട് അവതരിപ്പിച്ചത്. പിണറായി നാടിന്റെ അജയന്‍, തീയില്‍ കുരുത്ത കുതിര, കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകന്‍, മണ്ണില്‍ മുളച്ച സൂര്യന്‍ എന്നിങ്ങനെ തുടരുന്നു വീഡിയോയിലെ വാഴ്ത്തുകൾ.കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പരിപാടികളിൽ വനിതാ ജീവനക്കാർ ചേർന്നാണ് സ്തുതിഗീതം ആലപിച്ചിരുന്നത്.