27.6 C
Kollam
Saturday 12th September, 2026 | 08:56:11 PM
Home News Kerala കഠിനംകുളംകാരാ ഇത് കഠിനമായിപ്പോയി

കഠിനംകുളംകാരാ ഇത് കഠിനമായിപ്പോയി

തിരുവനന്തപുരം. കഠിനംകുളം സ്വദേശിയായ യുവാവിനെ തേടി തിരുവനന്തപുരത്തെത്തിയ വിദേശ വനിത ആത്മഹത്യയ്ക്ക് ശ്രമിച്ചു.ശ്രീലങ്കൻ സ്വദേശിനിയാണ് അമിതഡോസിൽ പാരസെറ്റമോൾ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.യുവതിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഇന്നലെയാണ് ശ്രീലങ്കൻ യുവതി യുവാവിനെ അന്വേഷിച്ച് തിരുവനന്തപുരത്ത് എത്തിയത്. പ്രണയ നൈരാശ്യം മൂലം ആത്മഹത്യക്ക് ശ്രമിച്ചതായാണ് കരുതപ്പെടുന്നത്.